Skip to main content

Anuraga Lola Gathri അനുരാഗ ലോല ഗാത്രി

ചിത്രം: ധ്വനി
സംവിധാനം: എ ടി അബു
സംഗീതം: നൗഷാദ്
വരികൾ: യൂസഫ് അലി കേച്ചേരി
പാടിയത്: കെ ജെ യേശുദാസ്, പി സുശീല



തര രാര രാര രാര .....  (M)
തര രാര രാര രാര .....
തര രാര രാര രാ.....

ആ.. ആ.... (M)

അനുരാഗ ലോല ഗാത്രി  (M)
വരവായി നീല രാത്രി..
നിനവിൻ മരന്ത ചഷകം (F)
നിനവിൻ മരന്ത ചഷകം
നെഞ്ചിൽ പതഞ്ഞ രാത്രി

അനുരാഗ ലോല ഗാത്രി (M)
വരവായി നീല രാത്രി..

ലയ ലാസ്യ കലാ കാന്തി  (M)
സഖീ നിൻറെ രൂപമേന്തി
മാരൻറെ കോവിൽ  തേടി  (F)
മായാ മയൂരമാടി
മായാ മയൂരമാടി...
ഒളി തേടി നിലാപ്പൂക്കൾ (M)
ഒളി തേടി നിലാപ്പൂക്കൾ
വീഴുന്നു നിൻറെ കാൽക്കൽ

അനുരാഗ ലോല ഗാത്രി  (M)
വരവായി നീല രാത്രി..

സ്വരഹീന വീണയിൽ നീ (M)
ശ്രുതി മീട്ടി മഞ്ജുവാണി
ഈ മാറിൽ മുഖം ചേർത്തൂ (F)
സുരലോകമന്നു തീർത്തൂ..
സുരലോകമന്നു തീർത്തു..
ഉതിരുന്നു മന്തമന്തം (M)
ഉതിരുന്നു മന്തമന്തം
ദ്യുതി നിൻ മുഖാരവിന്ദം
ദ്യുതി നിൻ മുഖാരവിന്ദം

അനുരാഗ ലോല ഗാത്രി  (Together)
വരവായി നീല രാത്രി..

Comments