Skip to main content

Jeevamshamayi ജീവാംശമായ്

ചിത്രം: തീവണ്ടി
സംവിധാനം: ഫെല്ലിനി ടി പി
സംഗീതം: കൈലാസ് മേനോൻ
വരികൾ: ഹരി നാരായണൻ
പാടിയത്: കെ എസ് ഹരിശങ്കർ, ശ്രേയ ഘോഷാൽ



ജീവാംശമായ് താനേ നീയെന്നിൽ  (M)
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായി
തോരാതെ പെയ്തു നീയേ
പൂവാടി തേടീ പറന്നു നടന്ന
ശലഭമായ് നിൻ
കാൽപാടു തേടീ അലഞ്ഞു ഞാൻ..
ആരാരും കാണാ മനസ്സിൻ
ചിറകിൽ ഒളിച്ച മോഹം
പൊൻപീലിയായീ വളർന്നിതാ..

മഴപോലെയെന്നിൽ പൊഴിയുന്നു (M)
നേർത്ത വെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്‌
നിന്നനുരാഗം....
ഒരു കാറ്റുപോലെ പുണരുന്നു
നെഞ്ചിൽ നിള പോലെ കൊഞ്ചി
ഒഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം....

മിന്നും കിനാവിൻ തിരിയായ്‌ (F)
എൻ മിഴിയിൽ
ദിനം കാത്തു വയ്ക്കാം
അണയാതെ നിന്നെ ഞാൻ
ഇടനെഞ്ചിനുള്ളിലേ
ചുടു ശ്വാസമായി ഞാൻ
ഇഴ ചേർത്തു വച്ചിടാം
വിലോലമായ്....
ഓരോ രാവും പകലുകളായിതാ (M)
ഓരോ നോവും മധുരിതമായിതാ
നിറമേഴിൻ ചിരിയോടെ
ഒളിമായാ മഴവില്ലായ്‌
ഇനിയെൻ വാനിൽ തിളങ്ങി നീയേ...

മഴപോലെയെന്നിൽ പൊഴിയുന്നു (F)
നേർത്ത വെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്‌
നിന്നനുരാഗം....
ഒരു കാറ്റുപോലെ പുണരുന്നു (M)
നെഞ്ചിൽ നിള പോലെ കൊഞ്ചി
ഒഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം....

ജീവാംശമായ് താനേ നീയെന്നിൽ  (F)
കാലങ്ങൾ മുന്നേ വന്നൂ..

ജനൽപടി മേലേ (F)
ചുമരുകളാകെ
വിരലാൽ നിന്നേ എഴുതീ
ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൻ
നീയാം ഗന്ധം തേടീ..

ഓരോ വാക്കിൽ ഒരു നദിയായി നീ (M)
ഓരോ നോക്കിൽ ഒരു നിലവായി നീ
തിരപാടും കടലാകും
തളിരോമൽ മിഴിയാഴം
തിരയുന്നൂ എൻ മനസ്സുമെല്ലേ

ജീവാംശമായ് താനേ നീയെന്നിൽ  (F)
കാലങ്ങൾ മുന്നേ വന്നൂ..
ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായി
തോരാതെ പെയ്തു നീയേ
പൂവാടി തേടീ പറന്നു നടന്ന (M)
ശലഭമായ് നിൻ
കാൽപാടു തേടീ അലഞ്ഞു ഞാൻ..
അരാരും കാണാ മനസ്സിൻ (F)
ചിറകിൽ ഒളിച്ച മോഹം
പൊൻപീലിയായീ വളർന്നിതാ

മഴപോലെയെന്നിൽ പൊഴിയുന്നു (M+F)
നേർത്ത വെയിലായി വന്നു
മിഴിയിൽ തൊടുന്നു പതിവായ്‌
നിന്നനുരാഗം....
ഒരു കാറ്റുപോലെ പുണരുന്നു
നെഞ്ചിൽ നിള പോലെ കൊഞ്ചി
ഒഴുകുന്നിതെന്നുമഴകേ
ഈ അനുരാഗം....

Comments