Skip to main content

Nilavinte neelabhasma kuriyaninjavale നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ

ചിത്രം: അഗ്നിദേവൻ
സംവിധാനം: വേണു നാഗവള്ളി
സംഗീതം: എംജി രാധാകൃഷ്ണൻ
വരികൾ: ഗിരീഷ് പുത്തഞ്ചേരി
പാടിയത്: എംജി ശ്രീകുമാർ




നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ
ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ

തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുത്തുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താലെണ്ണ പകരുമ്പോൾ
തെച്ചിപൂം ചോപ്പിൽ കത്തും
ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ
ചെല്ലകാറ്റേ കൊഞ്ചുമ്പോൾ
എന്തിനീനാണം തേനീളം നാണം

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ...
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ

മേടമാസ ചൂടിലേ നിലാവും തേടി
നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈയ്കൾ
നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ
ചിങ്കാരച്ചേലിൽൽമെല്ലെ
താഴമ്പൂവായ്‌ തുള്ളുമ്പോൾ..
നീയെനിക്കല്ലേ.. നിൻ പാട്ടെനിക്കല്ലേ...

നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ
ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം..
ഹ് മ്..... ഹ് മ്...

Comments