Skip to main content

Arivin Nilave അറിവിൻ നിലാവേ

ചിത്രം: രാജശില്പി
സംവിധാനം: ആർ സുകുമാരൻ
സംഗീതം: രവീന്ദ്രൻ
വരികൾ: ഒ എൻ വി കുറുപ്പ്
പാടിയത്: കെ എസ് ചിത്ര




ഈശായ നമഃ ഉമേശായ നമഃ
ഗൗരീശായ നമഃ പരമേശായ നമഃ
ഭുവനേശായ നമോ നമഃ
ഓം......

അറിവിൻ നിലാവേ.. മറയുന്നുവോ നീ...
സ്മൃതി നിലാവിൻ കണിക തേടി
രജനീ ഗന്ധീ...
തിരുമുന്നിൽ നിൽപ്പൂ.. അറിയാത്തതെന്തേ...
നിറുകയണിയും കുളിർമതിയ്ക്കും
അറിയുകില്ലേ.....

നിന്റെ നൃത്ത മണ്ഡപങ്ങൾ
നീ.. ലാ.. കാ..ശം നീ... ളേ
സാന്ദ്രചന്ദ്ര രശ്മി മാല
ചാർത്തീ...ലാസ്യം ആ.. ടാൻ
അരികിൽ വന്ന നിന്റെ ദേവി ഞാൻ
അറിക നിന്റെ പാതിമെയ് ഇതാ...
മദമിയലും മണിമുകിലും
മടിയണയും കനലൊളിയായി
കനകലതയിതാ..

തിരുമുന്നിൽ നിൽപ്പൂ..
അറിയാത്തതെന്തേ...
അറിയാത്തതെന്തേ....

ദേവശൈല ശ്രിൻഖമാർന്നു
മാറിൽ താരാ ഹാ...രം
കാലമന്നു ചാർത്തി നിന്നെ
ഞാനാം പൂജാ മാ...ല്യം
ഋതു സുഗന്ധ പുഷ്പ ശോഭമാം..
രജതരമ്യ ശൈല സാനുവിൽ
പ്രിയതമ നിൻ തിരുവിരലാൽ
അരുമയോടെ തഴുകിയൊരെൻ
മുടിയെയറിയുമോ...

അറിവിൻ നിലാവേ.. മറയുന്നുവോ നീ...
സ്മൃതി നിലാവിൻ കണിക തേടി
രജനീ ഗന്ധീ...
തിരുമുന്നിൽ നിൽപ്പൂ..
അറിയാത്തതെന്തേ...
അറിയാത്തതെന്തേ...

Comments

Popular posts from this blog

Allimalar kavil pooram kanan അല്ലിമലർകാവിൽ പൂരം കാണാൻ

ചിത്രം: മിഥുനം, സംവിധാനം: പ്രിയദർശൻ സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഒ  എൻ വി  കുറുപ്പ് പാടിയത്: എംജി ശ്രീകുമാർ അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ.. ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരുകാറ്റിൽ അലയുന്ന ഹൃദയാർദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ ഋതുശോഭയാകെ ഒരുകുഞ്ഞു പൂവിൽ  അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നി

Akasha Gopuram monmani medayayi ആകാശ ഗോപുരം പൊന്മണി മേടയായി

ചിത്രം: കളിക്കളം സംവിധാനം: സത്യൻ അന്തിക്കാട് സംഗീത സംവിധാനം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: ജി വേണുഗോപാൽ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയായ്.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും മെല്ലേതൂവി ലോലഭാവമാർന്ന നേരം ആകാശഗോപുരം പൊന്മണി മേടയായ്.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. കൺ മുകരുമീ പൂത്തിരളിനും കര നുകരുമീ പൊൻ മണലിനും അഭയംനൽകുമാർദ്രധാവനാ ജാലം ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയാ

Akashamake Kanimalar ആകാശമാകേ കണിമലർ

ചിത്രം: നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സംവിധാനം : പി  പദ്മരാജൻ സംഗീതം: ജോൺസൻ വരികൾ: ഒ എൻ വി കുറുപ്പ് പാടിയത് : കെജെ യേശുദാസ് ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ...  വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ... ഇളവേൽകുവാൻ  ഒരു പൂംകുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ മുത്തായി വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ മലർവാകതൻ നിറതാലവും അതിലായിരം കുളിർ ജ്വാലയും വരവേൽകയാണിതിലേ ആരോമലേ ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ...