ചിത്രം: അമരം
സംവിധാനം: ഭരതൻ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
സംവിധാനം: ഭരതൻ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര
അഴകേ.. നിൻ മിഴിനീർ മണിയേ (M)
കുളിരിൽ തൂവരുതേ...
കുളിരിൽ തൂവരുതേ...
അഴകേ നിൻ മിഴിനീർ മണിയേ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിലെ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിർത്തുമീ
വിരഹ വേളതൻ നൊമ്പരം
ഉൾ കുടന്നയിൽ കോരി ഇന്നുഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂംതിരയഴകിനുമിണയഴാകാം എൻ
അഴകേ നിൻ മിഴിനീർ മണിയേ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവില്
മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോൾ
മീൻവലകളുലയുമ്പോൾ
തരിവലയിളകും
തിരയിൽ നിൻ മൊഴികേൾക്കേ
ചെന്താരകപൂവാടിയിൽ
താലം വിളങ്ങീ
ഏഴാം കടൽ തീരങ്ങളിൽ
ഊഞ്ഞാൽ ഒരുങ്ങീ..
രാവിൻ... ഈണവുമായ്...
ആരോ... പാടുമ്പോൾ..
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂംതിരയഴകിനുമിണയഴാകാം എൻ
അഴകേ..........
അഴകേ നിൻ മിഴിനീർ മണിയേ (F)
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിലെ
മുത്തു പൊഴിക്കരുതേ
പൂംതുറയാകെ
ചാകരയിൽ മുഴുകുമ്പോൾ
പൊന്നലചൂടി
പാമരവുമിളകുമ്പോൾ
കാലിൽ ചിലമ്പാടുന്നൊരീ
തീരങ്ങൾ പൂകാം..
നീയെൻ കിനാ പാലാഴിയിൽ
നീരാടി വായോ..
കാണാ... കടലൊടിയിൽ..
മേലേ... പൂമുടിയിൽ..
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂംതിരയഴകിനുമിണയഴാകാം എൻ
അഴകേ..........
അഴകേ നിൻ മിഴിനീർ മണിയേ (M)
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിലെ
മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിർത്തുമീ
വിരഹ വേളതൻ നൊമ്പരം
ഉൾ കുടന്നയിൽ കോരി ഇന്നുഞാൻ
എന്റെ ജീവനിൽ പങ്കിടാം
ഒരു വെൺമുകിലിനു മഴയിതളേകിയ
പൂംതിരയഴകിനുമിണയഴാകാം എൻ
അഴകേ നിൻ മിഴിനീർ മണിയേ
കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവില്
മുത്തു പൊഴിക്കരുതേ
Comments
Post a Comment