Skip to main content

Athmavin pusthaka thalil ആത്മാവിൻ പുസ്തക താളിൽ

ചിത്രം: മഴയെത്തും മുൻപേ
സംവിധാനം: കമൽ
സംഗീതം: രവീന്ദ്രൻ
വരികൾ: കൈതപ്രം
പാടിയത്: കെ ജെ യേശുദാസ്



ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞൂ
വാലിട്ടെഴുത്തുന്ന രാവിൻ
വാൽക്കണ്ണാടി ഉടഞ്ഞു
വാർമുകിലും സന്ധ്യാമ്പരവും
ഇരുളിൽ പോയ്‌മറഞ്ഞൂ..
കണ്ണീർ കൈവഴിയിൽ..
ഓർമകൾ ഇടറിവീണു..

ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞൂ

കഥയറിയാതിന്നു സൂര്യൻ
സ്വർണത്താമരയെ കൈവെടിഞ്ഞൂ
കഥയറിയാതിന്നു സൂര്യൻ
സ്വർണത്താമരയെ കൈവെടിഞ്ഞു
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ..
അമ്പിളിയറിയാതെ....
ഇളംതെന്നലറിയാതെ...
യാമിനിയിൽ ദേവന്മയനിൽ

ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞൂ

നന്ദനവനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു
നന്ദനവനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു..
വിടപറയും കാനനകന്യകളേ..
അങ്ങകലെ നിങ്ങൾ കേട്ടുവോ..
മാനസതന്ത്രികളിൽ...
വിതുമ്പുന്ന പല്ലവിയിൽ...
അലതല്ലും വിരഹഗാനം..

ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞൂ
വാലിട്ടെഴുത്തുന്ന രാവിൻ
വാൽക്കണ്ണാടി ഉടഞ്ഞു..
വാർമുകിലും സന്ധ്യാമ്പരവും
ഇരുളിൽ പോയ്‌മറഞ്ഞൂ..
കണ്ണീർ കൈവഴിയിൽ..
ഓർമകൾ ഇടറിവീണു..
ആത്മാവിൻ പുസ്തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞൂ..

Comments

Popular posts from this blog

Allimalar kavil pooram kanan അല്ലിമലർകാവിൽ പൂരം കാണാൻ

ചിത്രം: മിഥുനം, സംവിധാനം: പ്രിയദർശൻ സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഒ  എൻ വി  കുറുപ്പ് പാടിയത്: എംജി ശ്രീകുമാർ അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ.. ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരുകാറ്റിൽ അലയുന്ന ഹൃദയാർദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ ഋതുശോഭയാകെ ഒരുകുഞ്ഞു പൂവിൽ  അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ...

Akasha Gopuram Ponmani medayayi ആകാശ ഗോപുരം പൊന്മണി മേടയായി

ചിത്രം: കളിക്കളം സംവിധാനം: സത്യൻ അന്തിക്കാട് സംഗീത സംവിധാനം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: ജി വേണുഗോപാൽ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയായ്.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും മെല്ലേതൂവി ലോലഭാവമാർന്ന നേരം ആകാശഗോപുരം പൊന്മണി മേടയായ്.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. കൺ മുകരുമീ പൂത്തിരളിനും കര നുകരുമീ പൊൻ മണലിനും അഭയംനൽകുമാർദ്രധാവനാ ജാലം ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയാ...

Nilavinte neelabhasma kuriyaninjavale നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ

ചിത്രം: അഗ്നിദേവൻ സംവിധാനം: വേണു നാഗവള്ളി സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഗിരീഷ് പുത്തഞ്ചേരി പാടിയത്: എംജി ശ്രീകുമാർ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുത്തുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താലെണ്ണ പകരുമ്പോൾ തെച്ചിപൂം ചോപ്പിൽ കത്തും ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ ചെല്ലകാറ്റേ കൊഞ്ചുമ്പോൾ എന്തിനീനാണം തേനീളം നാണം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ മേടമാസ ചൂടിലേ നിലാവും തേടി നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈയ്കൾ നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽൽമെല്ലെ താഴമ്പൂവായ്‌ തുള്ളുമ്പോൾ.. നീയെനിക്കല്ലേ.. നിൻ പാട്ടെനിക്കല്ലേ... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതില...