Skip to main content

Posts

Parudeesa പറുദീസ

ചിത്രം: ഭീഷ്മ പർവ്വം  സംവിധാനം: അമൽ നീരദ്  സംഗീതം: സുഷിൻ ശ്യാം  വരികൾ: വിനായക് ശശികുമാർ  പാടിയത്: ശ്രീനാഥ് ഭാസി & കോറസ്  ഈ വാനിൻ തീരങ്ങൾ തെളിയുന്നു.. കാണാത്ത ലോകം നാമണയുന്നൂ.. ആഴങ്ങൾ തീരാതെ കടൽപോലെ.. കഥകൾ നീളുന്നു.. ഇവിടെയാരാരും കരയുകില്ല  ചിരികളാരാരും തടയുകില്ല  പഴയ നോവിൻറെ കയ്‌പ്പൊന്നും  ഇല്ല പുതിയ ജന്മം ഇതാണ് നിൻ.. പറുദീസാ.. പറുദീസാ.. നെഞ്ചോളം മോഹങ്ങൾ നിറയുമ്പോൾ.. നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ.. നീയെന്നും ഞാനെന്നും  തിരിവില്ലാതുലകമോരുപോലെ.. പാടുന്നൊർ പാടട്ടെ.. കഴിയുവോളം.. ആടുന്നോരാടട്ടെ.. തളരുവോളം.. ചേരുന്നോർ ഒന്നായി ചേരട്ടെ.. വേഗം.. അതിനു കെല്പുള്ള ഭൂമി നിൻ.. പറുദീസാ.. പറുദീസാ.. പറുദീസാ.. ഇവിടെയാരാരും കരയുകില്ല  ചിരികളാരാരും തടയുകില്ല  പഴയ നോവിൻറെ കയ്‌പ്പൊന്നും  ഇല്ല പുതിയ ജന്മം ഇതാണ് നിൻ.. പറുദീസാ.. പറുദീസാ.. പറുദീസാ.. പറുദീസാ..

Uyire oru Janmam ninne ഉയിരേ ഒരു ജന്മം നിന്നെ

ചിത്രം: മിന്നൽ മുരളി സംവിധാനം: ബേസിൽ ജോസഫ് സംഗീതം: ഷാൻ റഹ്മാൻ വരികൾ: മനു മഞ്ജിത്ത് പാടിയത്: നാരായണി ഗോപൻ & മിഥുൻ ജയരാജ് ഉയിരേ ഒരു ജന്മം നിന്നെ    (F) ഞാനും അറിയാതെ പോകേ വാഴ്‌വിൽ കനലാളും പോലെ (M) ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി (F) മെല്ലെ മെല്ലെ തഴുകുമാ നിലവാകാം നിഴലാകാം മണ്ണടിയും നാള്‍വരെ (M) കൂടേ കാവലായ്‌ കണ്ണേ നിന്നേ കാക്കാം സ്വപ്നം നീ സ്വന്തം നീയേ.. (F) സ്വര്‍ഗം നീ സര്‍വം നീയേ.. മേഘം വാനിലെങ്കിലും (M) ദൂരേ ദൂരെ മാഞ്ഞുവെങ്കിലും താഴെ ആഴിയെത്തുവാൻ (F) മഴയായി വീണ്ടും പെയ്തിറങ്ങുമേ ഉലകിതിനോടും  പൊരുതിടുമിനി ഞാൻ (M) നിന്നെ നെടാനഴകേ.. ഇവളിനി നിന്നിൽ  കലരുകയായി (F) ഒരു നദിയായ് നാമോഴുകാം.. മിഴിയിൽ നീയേ നീയേ (M) നീയേ.... നീയേ..നീയേ.. ഉയിരെ ഒരു ജന്മം നിന്നേ (F) ഞാനും അറിയാതെ പോകെ  വാഴ്‌വിൽ കനലാളും പോലെ ഉരുകുന്നൊരു മോഹം നീയേ നെഞ്ചുലഞ്ഞ മുറിവിലായി (F) മെല്ലെ മെല്ലെ തഴുകുമാ നിലവാകാം നിഴലാകാം മണ്ണടിയും നാള്‍വരെ (F) കൂടേ കാവലായ്‌ കണ്ണേ നിന്നേ കാക്കാം സ്വപ്നം നീ സ്വന്തം നീയേ.. (F) സ്വര്‍ഗം നീ സര്‍വം നീയേ.. സ്വപ്നം നീ സ്വന്തം നീയേ.. (M) സ്വര്‍ഗം നീ സര്‍വം നീയേ.. ഓ... ഓ...(F&M)

Adyamai Kadanal ആദ്യമായ് കണ്ടനാൾ

ചിത്രം: തൂവൽ കൊട്ടാരം സംവിധാനം: സത്യൻ അന്തിക്കാട് സംഗീതം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര ആ.. ആ.. ആ...ആ.. ആ..ആ.. ആദ്യമായി കണ്ടനാൾ .....  (M) പാതിവിരിഞ്ഞു നീൻ പൂമുഖം കൈകളിൽ വീണൊരു മോഹനവൈഡൂര്യം നീ പ്രിയസഖീ...... ആദ്യമായി കണ്ടനാൾ   (M) പാതിവിരിഞ്ഞു നീൻ പൂമുഖം കൈകളിൽ വീണൊരു മോഹനവൈഡൂര്യം നീ പ്രിയസഖീ. ആദ്യമായി കണ്ടനാൾ... ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു  (M) പൊൻ മയിൽപീലിയാലെഴുതീ നീ... ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു പൊൻ മയിൽപീലിയാലെഴുതീ നീ... പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ  (F)) പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ പ്രണയമെന്നല്ലോ പറഞ്ഞു നീ... അന്നുനിൻ കാമിനിയായ് ഞാൻ ഈ സ്വരം കേട്ടനാൾ   (M) താനേ പാടിയെൻ തമ്പുരൂ ... എൻറെ കിനാവിൻ  (F) താഴമ്പൂവിലുറങ്ങി നീ ശലഭമായ്... ആദ്യമായ് കണ്ടനാൾ.. (M) ഉറങ്ങും കനവിനെ എന്തിനുവെറുതേ  (F) ഉമ്മകൾകൊണ്ടുനീ മെല്ലെയുണർത്തീ  ഉറങ്ങും കനവിനെ എന്തിനുവെറുതേ ഉമ്മകൾകൊണ്ടുനീ മെല്ലെയുണർത്തീ മൊഴികളിലലിയും പരിഭവമോടേ (M) മൊഴികളിലലിയും പരിഭവമോടേ അരുതരുതെന്നെന്തേ പറഞ്ഞു നീ .... തുളുമ്പും മണിവീണ പോലെ... ഈ സ്വരം

Aromale Ponthoovale ആരോമലേ പൊൻതൂവലേ

ചിത്രം: മീനത്തിൽ താലികെട്ട് സംവിധാനം: രാജൻ ശങ്കരാടി സംഗീതം: ഔസേപ്പച്ചൻ വരികൾ: ഗിരീഷ് പുത്തഞ്ചേരി പാടിയത്: കെ ജെ യേശുദാസ് ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ  നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലേ നീ എന്റെ ആത്മാവിൽ ആന്തോളനം നീ എൻറെ നോവിൻറെ ഇടനാഴിയിൽ ഇതളാടുന്ന തിരിനാളമായ് മാറോടു ചേർത്തെന്നുമണയാതെ നിൻ കാരുണ്യം കാത്തീടും ഞാൻ ആർദ്രമാം തലോടലിൽ നിൻറെ  ഹൃദയം തഴുകും ഞാൻ ഇടനെഞ്ചിൽ വീണുറങ്ങീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം രാവിൻറെ  മണിവാതിൽ അടയുമ്പോഴും ദൂരെ പുലർകാലമണയുമ്പോഴും ഞാനെൻറെ ചിറകിൻറെ ചെറുപീലിയിൽ നിൻറെ സ്വപ്നത്തിൻ ശ്രുതി ചേർത്തിടും എന്നുമെന്നും ഓർമ്മതൻ നറു വർണ്ണ നിലാവലയിൽ കനിവാർന്നു നാമലിഞ്ഞീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ  നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലെ നീ എന്റെ ആത്മാവിൽ ആന്തോളനം

Kalariyadavum കളരിയടവും

ചിത്രം: കായംകുളം കൊച്ചുണ്ണി (2018) സംവിധാനം: റോഷൻ ആൻഡ്രൂസ് സംഗീതം: ഗോപി സുന്ദർ വരികൾ: ഷോബിൻ കണ്ണങ്ങാട്ട് പാടിയത്: വിജയ് യേശുദാസ്, ശ്രേയാ ഘോഷാൽ തൊഴുതമർന്നു വലതു വെച്ചു വെട്ടി (M-Chorus) ഇടതു കേറി കുതിച്ചു ചാടി സിംഹത്തഞ്ചം പിടിച്ചു മറ്റാന്റെ മാറിൽ കണ്ടു നീട്ടി വലപുറയെ തിരിഞ്ഞു ചാടി ഗജവടിവിലമർന്നു... കളരിയടവും ചുവടിന്നഴകും  (F) കണ്ടൂ ഞാ...ൻ.... ഈ ചേര നാടിൻ വീരനിൽ മിഴിയിൽ നുരയിൽ കനക ചഷകം (M) തേടീ ഞാ...ൻ മറിമായക്കാരീ... നിൻ ചാരേ.. എന്നോത്തു കിത്താബിൽ (M) നിൻ പേരെങ്ങും കണ്ടില്ലാ... ഉൾ പൂവിലെ നറു ജാലകം ഞാൻ (F) നിനക്കു മാത്രമായി തുറക്കാം.. ഉയിർ വല്ലിയിൽ പുതുനിനവുകൾ (M) ഇഷലലകൾ ചൂടിയിതാ.... ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ്... (M) ആലോലമായ് നിന്നു നീ ജാനകീ... ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ്... ആലോലമായ് നിന്നു നീ ജാനകീ... ഹോ.. കളരിയടവും ചുവടിന്നഴകും  (F) കണ്ടൂ ഞാ...ൻ.... ഈ ചേര നാടിൻ വീരനിൽ കനക മൈലാഞ്‌ജീ കൈയിലില്ലാ (M) സുറുമയാൽ കൺതടം തുടിച്ചതില്ലാ.. മുത്തണിയധരപ്പൂ ചെണ്ടിൽ... ഒപ്പനപ്പാട്ടുകളില്ലാ.. ഹോ... കളിവാക്കിൻ ശരമേറ്റെൻ (F) മനക്കോണിൻ താഴു തകർന്നേ... അറിയൂ

Jeevamshamayi ജീവാംശമായ്

ചിത്രം: തീവണ്ടി സംവിധാനം: ഫെല്ലിനി ടി പി സംഗീതം: കൈലാസ് മേനോൻ വരികൾ: ഹരി നാരായണൻ പാടിയത്: കെ എസ് ഹരിശങ്കർ, ശ്രേയ ഘോഷാൽ ജീവാംശമായ് താനേ നീയെന്നിൽ  (M) കാലങ്ങൾ മുന്നേ വന്നൂ.. ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായി തോരാതെ പെയ്തു നീയേ പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപാടു തേടീ അലഞ്ഞു ഞാൻ.. ആരാരും കാണാ മനസ്സിൻ ചിറകിൽ ഒളിച്ച മോഹം പൊൻപീലിയായീ വളർന്നിതാ.. മഴപോലെയെന്നിൽ പൊഴിയുന്നു (M) നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ്‌ നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ ഈ അനുരാഗം.... മിന്നും കിനാവിൻ തിരിയായ്‌ (F) എൻ മിഴിയിൽ ദിനം കാത്തു വയ്ക്കാം അണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലേ ചുടു ശ്വാസമായി ഞാൻ ഇഴ ചേർത്തു വച്ചിടാം വിലോലമായ്.... ഓരോ രാവും പകലുകളായിതാ (M) ഓരോ നോവും മധുരിതമായിതാ നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്‌ ഇനിയെൻ വാനിൽ തിളങ്ങി നീയേ... മഴപോലെയെന്നിൽ പൊഴിയുന്നു (F) നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ്‌ നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു (M) നെഞ്ചിൽ നിള പോലെ കൊഞ്ചി ഒഴുകുന്നിതെ

Premodharanayi പ്രേമോധാരനായി

ചിത്രം: കമലദളം സംവിധാനം: സിബി മലയിൽ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര പ്രേമോധാരനായ് അണയൂ നാഥാ (M) പ്രേമോധാരനായ് അണയൂ നാഥാ പനിനിലാവലയിലൊഴുകുമീ അനഘ രാസ രാത്രി ലയപൂർണമായിതാ പ്രേമോധാരനായ് അണയൂ നാഥാ.. പധസാ നി ധാ...പധനി സനിധപാ.. (F) സഗമ പമഗ..സഗമ പമഗ.. സരിഗ മാഗരി ഗാരി സാനിധപ പധസരി ഗമഗരി സാ നിധാ... ഹംസദൂതിലുണരും (F) നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... ഹംസദൂതിലുണരും (F) നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... കളിവിളക്കിന്റെ തങ്കനാളങ്ങൾ (F) പൂത്തുനിൽക്കുന്നിതാ... കളിവിളക്കിന്റെ തങ്കനാളങ്ങൾ (F-Chorus) പൂത്തുനിൽക്കുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ (M) നൃത്തമാടുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ (F-Chorus) നൃത്തമാടുന്നിതാ... പ്രേമോധാരനായ് അണയൂ നാഥാ  (F) പധസരി ഗരി സാനിധ   (M) ഗഗരി മഗ ഗരി സധസ ഗരി സനിധ രിസ സനിധപ പപധ പധസനിധ പധരിധനിധപ.. ദേവലോകമുണരും  (M) നീ രാഗമാകുമെങ്കിൽ കാളിന്തി പോലുമാനീല രാഗമോലുന്ന ചേലിലൊഴുകും.. ദേവലോകമുണരും  (F) നീ വേണുവൂതുമെങ്കിൽ കാളിന

Alapanam Thedum ആലാപനം തേടും

ചിത്രം: എന്റെ സൂര്യപുത്രിക്ക് സംവിധാനം: ഫാസിൽ സംഗീതം: ഇളയരാജ വരികൾ: ബിച്ചു തിരുമല പാടിയത്: കെ ജെ യേശുദാസ്, പി സുശീല , കെ എസ് ചിത്ര, ആലാപനം....    (M) തേടും തായ്മനം.... ആലാപനം തേടും തായ്‌മനം വാരിളം പൂവേ.. ആരീരം പാടാം .. താരിളം തേനേ .... ആരിരോ ആരോ.. ആലാപനം തേടും തായ്മനം... നീറി നീറി നെഞ്ചകം പാടും രാഗം താനം പല്ലവി സാധകം മറന്നതിൽ തേടും മൂകം നീലാംബരീ  വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയ സ്വര ബിന്ദുവായ്‌ എന്നും നിന്നെ മീട്ടാൻ താനേ ഏറ്റു പാടാൻ എന്നും നിന്നെ മീട്ടാൻ താനേ എട്ടു പാടാൻ ഓ.. ഓ..ഓ..ഓ... ശ്രുതിയിടുമ്മോരു പെൺമനം.. ആലാപനം തേടും  തായ്‌മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരിരം ആരോ ആദിതാളമായിയെൻ  (F1 ) കരതലമറിയാതെ നീ    ഇന്നുമേറെ ഓർമ്മകൾ   (F2) പൊന്നും തേനും വയമ്പും തരും പുണ്ണ്യമേ.. ജതിസ്വരലയ ബന്ധനം (F1) ധന്യമീ.. മുഖമനസുഖ സംഗമം   (F2) മൗനം പോലും പാടും (F1) കാലം നിന്നു തേങ്ങും (F2) മൗനം പോലും പാടും (F1) കാലം നിന്നു തേങ്ങും (F2) ഓ...ഓ..ഓ...ഓ....   (F1+F2) സുഖകരമൊരു നൊമ്പരം ആലാപനം... തേടും തായ്മനം.... ആലാപനം... തേടും തായ്‌മനം വാരിളം പൂവേ..

Oru Ragamala ഒരു രാഗമാല

ചിത്രം: ധ്വനി സംവിധാനം: എ ടി അബു സംഗീതം: നൗഷാദ് വരികൾ: യൂസഫ് അലി കേച്ചേരി പാടിയത്: കെ ജെ യേശുദാസ് ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്.... മനസ്സിൻ ശുഭാഗ്നി സാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.. ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്... തവഹാസമെൻ പ്രഭാകിരണം ഭീത രാത്രിയിൽ.... തവഹാസമെൻ പ്രഭാകിരണം ഭീത രാത്രിയിൽ.. കവിൾ വാടുകിൽ സദാ തമസെൻ കാവ്യയാത്രയിൽ.. കവിൾ വാടുകിൽ സദാ തമസെൻ കാവ്യയാത്രയിൽ ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്... പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗ വേദനാ... നിൻ രാഗ വേദനാ... പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗ വേദന.. അലയായ് വരും വിചാരമേഴും മൗന ചേതനാ... അലയായ് വരും വിചാരമേഴും മൗന ചേതനാ... മനസ്സിൻ ശുഭാഗ്നി സാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.. ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്...

Azhake nin അഴകേ നിൻ

ചിത്രം: അമരം സംവിധാനം: ഭരതൻ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര അഴകേ.. നിൻ മിഴിനീർ മണിയേ     (M) കുളിരിൽ തൂവരുതേ... അഴകേ നിൻ മിഴിനീർ മണിയേ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിലെ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിർത്തുമീ വിരഹ വേളതൻ നൊമ്പരം ഉൾ കുടന്നയിൽ കോരി ഇന്നുഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺമുകിലിനു മഴയിതളേകിയ പൂംതിരയഴകിനുമിണയഴാകാം എൻ അഴകേ നിൻ മിഴിനീർ മണിയേ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവലയിളകും തിരയിൽ നിൻ മൊഴികേൾക്കേ ചെന്താരകപൂവാടിയിൽ താലം വിളങ്ങീ ഏഴാം കടൽ തീരങ്ങളിൽ ഊഞ്ഞാൽ ഒരുങ്ങീ.. രാവിൻ... ഈണവുമായ്... ആരോ... പാടുമ്പോൾ.. ഒരു വെൺമുകിലിനു മഴയിതളേകിയ പൂംതിരയഴകിനുമിണയഴാകാം എൻ അഴകേ.......... അഴകേ നിൻ മിഴിനീർ മണിയേ     (F) കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിലെ മുത്തു പൊഴിക്കരുതേ പൂംതുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നലചൂടി പാമരവുമിളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാം.. നീയെൻ കിനാ പാലാഴിയിൽ നീരാടി വായോ.. കാണാ... കടലൊടി