Skip to main content

Posts

Showing posts from November, 2018

Adyamai Kadanal ആദ്യമായ് കണ്ടനാൾ

ചിത്രം: തൂവൽ കൊട്ടാരം സംവിധാനം: സത്യൻ അന്തിക്കാട് സംഗീതം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര ആ.. ആ.. ആ...ആ.. ആ..ആ.. ആദ്യമായി കണ്ടനാൾ .....  (M) പാതിവിരിഞ്ഞു നീൻ പൂമുഖം കൈകളിൽ വീണൊരു മോഹനവൈഡൂര്യം നീ പ്രിയസഖീ...... ആദ്യമായി കണ്ടനാൾ   (M) പാതിവിരിഞ്ഞു നീൻ പൂമുഖം കൈകളിൽ വീണൊരു മോഹനവൈഡൂര്യം നീ പ്രിയസഖീ. ആദ്യമായി കണ്ടനാൾ... ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു  (M) പൊൻ മയിൽപീലിയാലെഴുതീ നീ... ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു പൊൻ മയിൽപീലിയാലെഴുതീ നീ... പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ  (F)) പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ പ്രണയമെന്നല്ലോ പറഞ്ഞു നീ... അന്നുനിൻ കാമിനിയായ് ഞാൻ ഈ സ്വരം കേട്ടനാൾ   (M) താനേ പാടിയെൻ തമ്പുരൂ ... എൻറെ കിനാവിൻ  (F) താഴമ്പൂവിലുറങ്ങി നീ ശലഭമായ്... ആദ്യമായ് കണ്ടനാൾ.. (M) ഉറങ്ങും കനവിനെ എന്തിനുവെറുതേ  (F) ഉമ്മകൾകൊണ്ടുനീ മെല്ലെയുണർത്തീ  ഉറങ്ങും കനവിനെ എന്തിനുവെറുതേ ഉമ്മകൾകൊണ്ടുനീ മെല്ലെയുണർത്തീ മൊഴികളിലലിയും പരിഭവമോടേ (M) മൊഴികളിലലിയും പരിഭവമോടേ അരുതരുതെന്നെന്തേ പറഞ്ഞു നീ .... തുളുമ്പും മണിവീണ പോലെ... ഈ സ്വരം

Aromale Ponthoovale ആരോമലേ പൊൻതൂവലേ

ചിത്രം: മീനത്തിൽ താലികെട്ട് സംവിധാനം: രാജൻ ശങ്കരാടി സംഗീതം: ഔസേപ്പച്ചൻ വരികൾ: ഗിരീഷ് പുത്തഞ്ചേരി പാടിയത്: കെ ജെ യേശുദാസ് ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ  നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലേ നീ എന്റെ ആത്മാവിൽ ആന്തോളനം നീ എൻറെ നോവിൻറെ ഇടനാഴിയിൽ ഇതളാടുന്ന തിരിനാളമായ് മാറോടു ചേർത്തെന്നുമണയാതെ നിൻ കാരുണ്യം കാത്തീടും ഞാൻ ആർദ്രമാം തലോടലിൽ നിൻറെ  ഹൃദയം തഴുകും ഞാൻ ഇടനെഞ്ചിൽ വീണുറങ്ങീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം രാവിൻറെ  മണിവാതിൽ അടയുമ്പോഴും ദൂരെ പുലർകാലമണയുമ്പോഴും ഞാനെൻറെ ചിറകിൻറെ ചെറുപീലിയിൽ നിൻറെ സ്വപ്നത്തിൻ ശ്രുതി ചേർത്തിടും എന്നുമെന്നും ഓർമ്മതൻ നറു വർണ്ണ നിലാവലയിൽ കനിവാർന്നു നാമലിഞ്ഞീടും ആരോമലേ പൊൻതൂവലേ നീ എൻറെ ആത്മാവിൽ ആന്തോളനം ഈ ജന്മമാം മൺതോണിയിൽ  നാം പോകുമേകാന്ത തീർത്ഥാടനം പോകാൻ തുടങ്ങുന്ന പകൽ മൈനയും നാദം വിതുമ്പുന്ന നിഴൽ വീണയും താന്തരായ് പാടുമീ വേളയിൽ.... ആരോമലേ പൊൻതൂവലെ നീ എന്റെ ആത്മാവിൽ ആന്തോളനം

Kalariyadavum കളരിയടവും

ചിത്രം: കായംകുളം കൊച്ചുണ്ണി (2018) സംവിധാനം: റോഷൻ ആൻഡ്രൂസ് സംഗീതം: ഗോപി സുന്ദർ വരികൾ: ഷോബിൻ കണ്ണങ്ങാട്ട് പാടിയത്: വിജയ് യേശുദാസ്, ശ്രേയാ ഘോഷാൽ തൊഴുതമർന്നു വലതു വെച്ചു വെട്ടി (M-Chorus) ഇടതു കേറി കുതിച്ചു ചാടി സിംഹത്തഞ്ചം പിടിച്ചു മറ്റാന്റെ മാറിൽ കണ്ടു നീട്ടി വലപുറയെ തിരിഞ്ഞു ചാടി ഗജവടിവിലമർന്നു... കളരിയടവും ചുവടിന്നഴകും  (F) കണ്ടൂ ഞാ...ൻ.... ഈ ചേര നാടിൻ വീരനിൽ മിഴിയിൽ നുരയിൽ കനക ചഷകം (M) തേടീ ഞാ...ൻ മറിമായക്കാരീ... നിൻ ചാരേ.. എന്നോത്തു കിത്താബിൽ (M) നിൻ പേരെങ്ങും കണ്ടില്ലാ... ഉൾ പൂവിലെ നറു ജാലകം ഞാൻ (F) നിനക്കു മാത്രമായി തുറക്കാം.. ഉയിർ വല്ലിയിൽ പുതുനിനവുകൾ (M) ഇഷലലകൾ ചൂടിയിതാ.... ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ്... (M) ആലോലമായ് നിന്നു നീ ജാനകീ... ഇനിയെൻ വഴിത്താരയിൽ നീ ഹാരമായ്... ആലോലമായ് നിന്നു നീ ജാനകീ... ഹോ.. കളരിയടവും ചുവടിന്നഴകും  (F) കണ്ടൂ ഞാ...ൻ.... ഈ ചേര നാടിൻ വീരനിൽ കനക മൈലാഞ്‌ജീ കൈയിലില്ലാ (M) സുറുമയാൽ കൺതടം തുടിച്ചതില്ലാ.. മുത്തണിയധരപ്പൂ ചെണ്ടിൽ... ഒപ്പനപ്പാട്ടുകളില്ലാ.. ഹോ... കളിവാക്കിൻ ശരമേറ്റെൻ (F) മനക്കോണിൻ താഴു തകർന്നേ... അറിയൂ

Jeevamshamayi ജീവാംശമായ്

ചിത്രം: തീവണ്ടി സംവിധാനം: ഫെല്ലിനി ടി പി സംഗീതം: കൈലാസ് മേനോൻ വരികൾ: ഹരി നാരായണൻ പാടിയത്: കെ എസ് ഹരിശങ്കർ, ശ്രേയ ഘോഷാൽ ജീവാംശമായ് താനേ നീയെന്നിൽ  (M) കാലങ്ങൾ മുന്നേ വന്നൂ.. ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായി തോരാതെ പെയ്തു നീയേ പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ കാൽപാടു തേടീ അലഞ്ഞു ഞാൻ.. ആരാരും കാണാ മനസ്സിൻ ചിറകിൽ ഒളിച്ച മോഹം പൊൻപീലിയായീ വളർന്നിതാ.. മഴപോലെയെന്നിൽ പൊഴിയുന്നു (M) നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ്‌ നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ നിള പോലെ കൊഞ്ചി ഒഴുകുന്നിതെന്നുമഴകേ ഈ അനുരാഗം.... മിന്നും കിനാവിൻ തിരിയായ്‌ (F) എൻ മിഴിയിൽ ദിനം കാത്തു വയ്ക്കാം അണയാതെ നിന്നെ ഞാൻ ഇടനെഞ്ചിനുള്ളിലേ ചുടു ശ്വാസമായി ഞാൻ ഇഴ ചേർത്തു വച്ചിടാം വിലോലമായ്.... ഓരോ രാവും പകലുകളായിതാ (M) ഓരോ നോവും മധുരിതമായിതാ നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്‌ ഇനിയെൻ വാനിൽ തിളങ്ങി നീയേ... മഴപോലെയെന്നിൽ പൊഴിയുന്നു (F) നേർത്ത വെയിലായി വന്നു മിഴിയിൽ തൊടുന്നു പതിവായ്‌ നിന്നനുരാഗം.... ഒരു കാറ്റുപോലെ പുണരുന്നു (M) നെഞ്ചിൽ നിള പോലെ കൊഞ്ചി ഒഴുകുന്നിതെ

Premodharanayi പ്രേമോധാരനായി

ചിത്രം: കമലദളം സംവിധാനം: സിബി മലയിൽ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര പ്രേമോധാരനായ് അണയൂ നാഥാ (M) പ്രേമോധാരനായ് അണയൂ നാഥാ പനിനിലാവലയിലൊഴുകുമീ അനഘ രാസ രാത്രി ലയപൂർണമായിതാ പ്രേമോധാരനായ് അണയൂ നാഥാ.. പധസാ നി ധാ...പധനി സനിധപാ.. (F) സഗമ പമഗ..സഗമ പമഗ.. സരിഗ മാഗരി ഗാരി സാനിധപ പധസരി ഗമഗരി സാ നിധാ... ഹംസദൂതിലുണരും (F) നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... ഹംസദൂതിലുണരും (F) നള ഹൃദയ താളമോടേ.. ദമയന്തിയാടുമാലോലനടന വേഗങ്ങൾ തൂകുമഴകിൽ.... കളിവിളക്കിന്റെ തങ്കനാളങ്ങൾ (F) പൂത്തുനിൽക്കുന്നിതാ... കളിവിളക്കിന്റെ തങ്കനാളങ്ങൾ (F-Chorus) പൂത്തുനിൽക്കുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ (M) നൃത്തമാടുന്നിതാ... തിരയിളകുന്ന മഞ്ചുവേഷങ്ങൾ (F-Chorus) നൃത്തമാടുന്നിതാ... പ്രേമോധാരനായ് അണയൂ നാഥാ  (F) പധസരി ഗരി സാനിധ   (M) ഗഗരി മഗ ഗരി സധസ ഗരി സനിധ രിസ സനിധപ പപധ പധസനിധ പധരിധനിധപ.. ദേവലോകമുണരും  (M) നീ രാഗമാകുമെങ്കിൽ കാളിന്തി പോലുമാനീല രാഗമോലുന്ന ചേലിലൊഴുകും.. ദേവലോകമുണരും  (F) നീ വേണുവൂതുമെങ്കിൽ കാളിന

Alapanam Thedum ആലാപനം തേടും

ചിത്രം: എന്റെ സൂര്യപുത്രിക്ക് സംവിധാനം: ഫാസിൽ സംഗീതം: ഇളയരാജ വരികൾ: ബിച്ചു തിരുമല പാടിയത്: കെ ജെ യേശുദാസ്, പി സുശീല , കെ എസ് ചിത്ര, ആലാപനം....    (M) തേടും തായ്മനം.... ആലാപനം തേടും തായ്‌മനം വാരിളം പൂവേ.. ആരീരം പാടാം .. താരിളം തേനേ .... ആരിരോ ആരോ.. ആലാപനം തേടും തായ്മനം... നീറി നീറി നെഞ്ചകം പാടും രാഗം താനം പല്ലവി സാധകം മറന്നതിൽ തേടും മൂകം നീലാംബരീ  വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയ സ്വര ബിന്ദുവായ്‌ എന്നും നിന്നെ മീട്ടാൻ താനേ ഏറ്റു പാടാൻ എന്നും നിന്നെ മീട്ടാൻ താനേ എട്ടു പാടാൻ ഓ.. ഓ..ഓ..ഓ... ശ്രുതിയിടുമ്മോരു പെൺമനം.. ആലാപനം തേടും  തായ്‌മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരിരം ആരോ ആദിതാളമായിയെൻ  (F1 ) കരതലമറിയാതെ നീ    ഇന്നുമേറെ ഓർമ്മകൾ   (F2) പൊന്നും തേനും വയമ്പും തരും പുണ്ണ്യമേ.. ജതിസ്വരലയ ബന്ധനം (F1) ധന്യമീ.. മുഖമനസുഖ സംഗമം   (F2) മൗനം പോലും പാടും (F1) കാലം നിന്നു തേങ്ങും (F2) മൗനം പോലും പാടും (F1) കാലം നിന്നു തേങ്ങും (F2) ഓ...ഓ..ഓ...ഓ....   (F1+F2) സുഖകരമൊരു നൊമ്പരം ആലാപനം... തേടും തായ്മനം.... ആലാപനം... തേടും തായ്‌മനം വാരിളം പൂവേ..

Oru Ragamala ഒരു രാഗമാല

ചിത്രം: ധ്വനി സംവിധാനം: എ ടി അബു സംഗീതം: നൗഷാദ് വരികൾ: യൂസഫ് അലി കേച്ചേരി പാടിയത്: കെ ജെ യേശുദാസ് ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്.... മനസ്സിൻ ശുഭാഗ്നി സാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.. ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്... തവഹാസമെൻ പ്രഭാകിരണം ഭീത രാത്രിയിൽ.... തവഹാസമെൻ പ്രഭാകിരണം ഭീത രാത്രിയിൽ.. കവിൾ വാടുകിൽ സദാ തമസെൻ കാവ്യയാത്രയിൽ.. കവിൾ വാടുകിൽ സദാ തമസെൻ കാവ്യയാത്രയിൽ ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്... പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗ വേദനാ... നിൻ രാഗ വേദനാ... പറയാതറിഞ്ഞു ദേവി ഞാൻ നിൻ രാഗ വേദന.. അലയായ് വരും വിചാരമേഴും മൗന ചേതനാ... അലയായ് വരും വിചാരമേഴും മൗന ചേതനാ... മനസ്സിൻ ശുഭാഗ്നി സാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.. ഒരു രാഗമാല കോർത്തു സഖീ ബാഷ്പ ധാരയായ്...

Azhake nin അഴകേ നിൻ

ചിത്രം: അമരം സംവിധാനം: ഭരതൻ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര അഴകേ.. നിൻ മിഴിനീർ മണിയേ     (M) കുളിരിൽ തൂവരുതേ... അഴകേ നിൻ മിഴിനീർ മണിയേ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിലെ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിർത്തുമീ വിരഹ വേളതൻ നൊമ്പരം ഉൾ കുടന്നയിൽ കോരി ഇന്നുഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺമുകിലിനു മഴയിതളേകിയ പൂംതിരയഴകിനുമിണയഴാകാം എൻ അഴകേ നിൻ മിഴിനീർ മണിയേ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവില് മുത്തു പൊഴിക്കരുതേ തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവലയിളകും തിരയിൽ നിൻ മൊഴികേൾക്കേ ചെന്താരകപൂവാടിയിൽ താലം വിളങ്ങീ ഏഴാം കടൽ തീരങ്ങളിൽ ഊഞ്ഞാൽ ഒരുങ്ങീ.. രാവിൻ... ഈണവുമായ്... ആരോ... പാടുമ്പോൾ.. ഒരു വെൺമുകിലിനു മഴയിതളേകിയ പൂംതിരയഴകിനുമിണയഴാകാം എൻ അഴകേ.......... അഴകേ നിൻ മിഴിനീർ മണിയേ     (F) കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിലെ മുത്തു പൊഴിക്കരുതേ പൂംതുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നലചൂടി പാമരവുമിളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാം.. നീയെൻ കിനാ പാലാഴിയിൽ നീരാടി വായോ.. കാണാ... കടലൊടി

Mane മാനേ

ചിത്രം: അയാൾ കഥയെഴുതുകയാണ് സംവിധാനം: കമൽ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ് ഗമപനിസഗ രിഗരി രിഗരി രിഗരി രിഗരി സനിനിസ പനിമപ ഗമപനി സഗമ പമഗരി മഗരിസ നിസനിധ സനിധപ നിധപമ സപമഗ പമഗരി മഗരിസ.. സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമപ പ പ പ പ പ ഗാ..മാ..രീ..സാ..നീ..ധാ..പാ..മാ..ഗാ..രീ മാ......നേ..... മലരമ്പൻ വളർത്തുന്ന കന്നി മാനെ മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരിമാനേ ഇണക്കിയാൽ ഇണങ്ങാത്ത മായപ്പൊന്മാനെ കുറുമ്പിന്റെ കൊമ്പുകുലുക്കുന്ന ചോല പെണ്മാനേ തുള്ളി തുള്ളി തുളുമ്പുന്ന വമ്പുള്ള മാനേ.. ഇല്ലിലം കാട്ടിലെ മുള്ളുള്ള മേട്ടിലെ ആലിപറമ്പിൽനിന്നോടി വന്നെത്തിയ മാനേ... പിടിച്ചുകെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാങ്കിടാവേ പിടിച്ചുകെട്ടും കരളിലെ തടവറയിൽ കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാങ്കിടാവേ അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും ആ... ആ... ആ... അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും നോക്കിനിൽക്കാൻ എന്തുരസം നിന്നാഴക്................. മാ.......നേ......... കൊതിച്ചുപോയീ കണ്ടു കണ്ടു കൊതിച്ചുപോയീ.. വാർതിങ്കൾ നെഞ്ചിലേറ്റി മെയ്

Athmavin pusthaka thalil ആത്മാവിൻ പുസ്തക താളിൽ

ചിത്രം: മഴയെത്തും മുൻപേ സംവിധാനം: കമൽ സംഗീതം: രവീന്ദ്രൻ വരികൾ: കൈതപ്രം പാടിയത്: കെ ജെ യേശുദാസ് ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞൂ വാലിട്ടെഴുത്തുന്ന രാവിൻ വാൽക്കണ്ണാടി ഉടഞ്ഞു വാർമുകിലും സന്ധ്യാമ്പരവും ഇരുളിൽ പോയ്‌മറഞ്ഞൂ.. കണ്ണീർ കൈവഴിയിൽ.. ഓർമകൾ ഇടറിവീണു.. ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞൂ കഥയറിയാതിന്നു സൂര്യൻ സ്വർണത്താമരയെ കൈവെടിഞ്ഞൂ കഥയറിയാതിന്നു സൂര്യൻ സ്വർണത്താമരയെ കൈവെടിഞ്ഞു അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ.. അമ്പിളിയറിയാതെ.... ഇളംതെന്നലറിയാതെ... യാമിനിയിൽ ദേവന്മയനിൽ ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞൂ നന്ദനവനിയിലെ ഗായകൻ ചൈത്രവീണയെ കാട്ടിലെറിഞ്ഞു നന്ദനവനിയിലെ ഗായകൻ ചൈത്രവീണയെ കാട്ടിലെറിഞ്ഞു.. വിടപറയും കാനനകന്യകളേ.. അങ്ങകലെ നിങ്ങൾ കേട്ടുവോ.. മാനസതന്ത്രികളിൽ... വിതുമ്പുന്ന പല്ലവിയിൽ... അലതല്ലും വിരഹഗാനം.. ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞൂ വാലിട്ടെഴുത്തുന്ന രാവിൻ വാൽക്കണ്ണാടി ഉടഞ്ഞു.. വാർമുകിലും സന്ധ്യാമ്പരവും ഇരുളിൽ പോയ്‌മറഞ്ഞൂ.. കണ്ണീർ കൈവഴിയിൽ.. ഓർമകൾ ഇടറിവീണു.. ആത്മാ

Arivin Nilave അറിവിൻ നിലാവേ

ചിത്രം: രാജശില്പി സംവിധാനം: ആർ സുകുമാരൻ സംഗീതം: രവീന്ദ്രൻ വരികൾ: ഒ എൻ വി കുറുപ്പ് പാടിയത്: കെ എസ് ചിത്ര ഈശായ നമഃ ഉമേശായ നമഃ ഗൗരീശായ നമഃ പരമേശായ നമഃ ഭുവനേശായ നമോ നമഃ ഓം...... അറിവിൻ നിലാവേ.. മറയുന്നുവോ നീ... സ്മൃതി നിലാവിൻ കണിക തേടി രജനീ ഗന്ധീ... തിരുമുന്നിൽ നിൽപ്പൂ.. അറിയാത്തതെന്തേ... നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ..... നിന്റെ നൃത്ത മണ്ഡപങ്ങൾ നീ.. ലാ.. കാ..ശം നീ... ളേ സാന്ദ്രചന്ദ്ര രശ്മി മാല ചാർത്തീ...ലാസ്യം ആ.. ടാൻ അരികിൽ വന്ന നിന്റെ ദേവി ഞാൻ അറിക നിന്റെ പാതിമെയ് ഇതാ... മദമിയലും മണിമുകിലും മടിയണയും കനലൊളിയായി കനകലതയിതാ.. തിരുമുന്നിൽ നിൽപ്പൂ.. അറിയാത്തതെന്തേ... അറിയാത്തതെന്തേ.... ദേവശൈല ശ്രിൻഖമാർന്നു മാറിൽ താരാ ഹാ...രം കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാ മാ...ല്യം ഋതു സുഗന്ധ പുഷ്പ ശോഭമാം.. രജതരമ്യ ശൈല സാനുവിൽ പ്രിയതമ നിൻ തിരുവിരലാൽ അരുമയോടെ തഴുകിയൊരെൻ മുടിയെയറിയുമോ... അറിവിൻ നിലാവേ.. മറയുന്നുവോ നീ... സ്മൃതി നിലാവിൻ കണിക തേടി രജനീ ഗന്ധീ... തിരുമുന്നിൽ നിൽപ്പൂ.. അറിയാത്തതെന്തേ... അറിയാത്തതെന്തേ...

Anuragini itha en അനുരാഗിണി ഇതാ എൻ

ചിത്രം: ഒരു കുടക്കീഴിൽ സംവിധാനം: ജോഷി സംഗീതം: ജോണ്സൺ വരികൾ: പൂവച്ചൽ ഖാദർ പാടിയത്: കെ ജെ യേശുദാസ് ഹ് മ്..... ഹ് മ്... ഹ് മ്... അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ... അണിയൂ.. അണിയൂ അഭിലാഷ് പൂർണിമേ അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ... കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ.. നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.... ഏ.... ഏ.... മമ മോഹം നീയറിഞ്ഞു മമ മോഹം നീയറിഞ്ഞു... അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ മൈനകൾ പദങ്ങൾ പാടുന്നൂ... കൈതകൾ വിലാസമാടുന്നൂ... മൈനകൾ പദങ്ങൾ പാടുന്നൂ... കൈതകൾ വിലാസമാടുന്നൂ... കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ.... ഏ.... ഏ.... അനുവാദം നീ തരില്ലേ... അനുവാദം നീ തരില്ലേ... അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ... അണിയൂ.. അണിയൂ അഭിലാഷ് പൂർണിമേ.. അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..

Anuraga Lola Gathri അനുരാഗ ലോല ഗാത്രി

ചിത്രം: ധ്വനി സംവിധാനം: എ ടി അബു സംഗീതം: നൗഷാദ് വരികൾ: യൂസഫ് അലി കേച്ചേരി പാടിയത്: കെ ജെ യേശുദാസ്, പി സുശീല തര രാര രാര രാര .....  (M) തര രാര രാര രാര ..... തര രാര രാര രാ..... ആ.. ആ.... (M) അനുരാഗ ലോല ഗാത്രി  (M) വരവായി നീല രാത്രി.. നിനവിൻ മരന്ത ചഷകം (F) നിനവിൻ മരന്ത ചഷകം നെഞ്ചിൽ പതഞ്ഞ രാത്രി അനുരാഗ ലോല ഗാത്രി (M) വരവായി നീല രാത്രി.. ലയ ലാസ്യ കലാ കാന്തി  (M) സഖീ നിൻറെ രൂപമേന്തി മാരൻറെ കോവിൽ  തേടി  (F) മായാ മയൂരമാടി മായാ മയൂരമാടി... ഒളി തേടി നിലാപ്പൂക്കൾ (M) ഒളി തേടി നിലാപ്പൂക്കൾ വീഴുന്നു നിൻറെ കാൽക്കൽ അനുരാഗ ലോല ഗാത്രി  (M) വരവായി നീല രാത്രി.. സ്വരഹീന വീണയിൽ നീ (M) ശ്രുതി മീട്ടി മഞ്ജുവാണി ഈ മാറിൽ മുഖം ചേർത്തൂ (F) സുരലോകമന്നു തീർത്തൂ.. സുരലോകമന്നു തീർത്തു.. ഉതിരുന്നു മന്തമന്തം (M) ഉതിരുന്നു മന്തമന്തം ദ്യുതി നിൻ മുഖാരവിന്ദം ദ്യുതി നിൻ മുഖാരവിന്ദം അനുരാഗ ലോല ഗാത്രി  (Together) വരവായി നീല രാത്രി..

Nilavinte neelabhasma kuriyaninjavale നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ

ചിത്രം: അഗ്നിദേവൻ സംവിധാനം: വേണു നാഗവള്ളി സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഗിരീഷ് പുത്തഞ്ചേരി പാടിയത്: എംജി ശ്രീകുമാർ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗ സുന്ദര ചന്ദ്ര മുഖബിംബം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുത്തുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താലെണ്ണ പകരുമ്പോൾ തെച്ചിപൂം ചോപ്പിൽ കത്തും ചുണ്ടിന്മേൽ ചുമ്പിക്കുമ്പോൾ ചെല്ലകാറ്റേ കൊഞ്ചുമ്പോൾ എന്തിനീനാണം തേനീളം നാണം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ... കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ മേടമാസ ചൂടിലേ നിലാവും തേടി നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈയ്കൾ നിന്റെയോമൽ പാവാട തുമ്പുലയ്ക്കുമ്പോൾ ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽൽമെല്ലെ താഴമ്പൂവായ്‌ തുള്ളുമ്പോൾ.. നീയെനിക്കല്ലേ.. നിൻ പാട്ടെനിക്കല്ലേ... നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ കാതില

Mounam Swaramai മൗനം സ്വരമായ്

ചിത്രം: ആയുഷ്കാലം സംവിധാനം: കമൽ സംഗീതം: ഔസേപ്പച്ചൻ വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി പാടിയത്: കെ ജെ യേശുദാസ് , കെ എസ് ചിത്ര മൗനം സ്വരമായ് എൻ പൊൻ  വീണയിൽ ( M ) സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ആ..ആ..ആ.ആ.ആ... (F) മ് ......(M ) ജന്മം സഫലം എൻ  ശ്രീരേഖയിൽ  (F ) സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ അറിയാതെയെൻ തെളിവേനലിൽ കുളിർമാരിയായ് പെയ്തുനീ .. അറിയാതെയെൻ തെളിവേനലിൽ (M ) കുളിർമാരിയായ് പെയ്തുനീ .. നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ  (F ) മൃതുരവമായി നിൻ ലയമഞ്ജരി ആ..ആ..ആ.ആ.ആ... (M) മ് ........(F) സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ (M ) ജന്മം സഫലം എൻ  ശ്രീരേഖയിൽ (F ) ആത്മാവിലെ പൂംകോടിയിൽ (M ) വൈഡൂര്യമായി വീണു നീ.. ആത്മാവിലെ പൂംകോടിയിൽ (F ) വൈഡൂര്യമായി വീണു നീ.. അനഘാനിലാവിൻ മുടികോതി നിൽക്കേ (M) വാർമതിയായ് നീ എന്നോമനേ... ആ..ആ..ആ.ആ.ആ... (F) മ് ......(M ) ജന്മം സഫലം എൻ  ശ്രീരേഖയിൽ  (F ) സ്വപ്നം മലരായ് ഈ കൈകുമ്പിളിൽ (M) ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ...

Alila Manjalil Neeyadumbol ആലില മഞ്ജലിൽ നീയാടുമ്പോൾ

ചിത്രം: സൂര്യഗായത്രി സംവിധാനം: അനിൽ സംഗീതം: രവീന്ദ്രൻ വരികൾ: ഒ എൻ വി കുറുപ്പ് പാടിയത്: കെ ജെ യേശുദാസ്, കെ എസ് ചിത്ര ആ... ആ.. (F) ആ... ആ.. (M) ആലില മഞ്ജലിൽ നീയാടുമ്പോൾ (F) ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂ മിഴിയിൽ ചാഞ്ചാടും സ്വപ്നമേതോ. പൂവൽ പൊന്നും തേനും (M) നാവിൽ തേച്ചതാരോ.. പാവകുഞ്ഞും കൂടെ ആട്.. ആലില മഞ്ജലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം.... പൂരം നാളല്ലോ പേരെന്താകേണം (F) ഓമൽകാതിൽ ചൊല്ലാം... പൂരം നാളല്ലോ പേരെന്താകേണം (M) ഓമൽകാതിൽ ചൊല്ലാം... നാഗം കാക്കും കാവിൽ (F) നാളെ പൂവും നീരും നാഗം കാക്കും കാവിൽ (M) നാളെ പൂവും നീരും ഉണ്ണിക്കൈകാൽ വളര്... തിങ്കൾപൂ പോൽ വളര്... ആലില മഞ്ജലിൽ നീയാടുമ്പോൾ (F) ആടുന്നു കണ്ണായിരം... തങ്കകൈക്കുള്ളിൽ ശംഖും താമരയും  (M) കാണും കണ്ണിൻ പുണ്ണ്യം... തങ്കകൈക്കുള്ളിൽ ശംഖും താമരയും  (F) കാണും കണ്ണിൻ പുണ്ണ്യം... സൂര്യ ഗായത്രിയായ്..  (M) ആര്യ തീർത്ഥങ്ങളിൽ.. സൂര്യ ഗായത്രിയായ്..  (F) ആര്യ തീർത്ഥങ്ങളിൽ.. നീരാടാൻ പോയ്‌വരാം.. ആരോമൽ പൂങ്കുരുന്നേ... ആലില മഞ്ജലിൽ നീയാടുമ്പോൾ (M) ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂ മിഴിയ

Akasha Gopuram monmani medayayi ആകാശ ഗോപുരം പൊന്മണി മേടയായി

ചിത്രം: കളിക്കളം സംവിധാനം: സത്യൻ അന്തിക്കാട് സംഗീത സംവിധാനം: ജോൺസൺ വരികൾ: കൈതപ്രം പാടിയത്: ജി വേണുഗോപാൽ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയായ്.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. തീരങ്ങൾക്ക് ദൂരെ വെൺമുകിലുകൾക്കരികിലായ് അണയുംതോറും ആർദ്രമാകുമൊരു താരകം.. ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും മെല്ലേതൂവി ലോലഭാവമാർന്ന നേരം ആകാശഗോപുരം പൊന്മണി മേടയായ്.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ നിഴലാടുന്ന കപടകേളിയൊരു നാടകം.. കൺ മുകരുമീ പൂത്തിരളിനും കര നുകരുമീ പൊൻ മണലിനും അഭയംനൽകുമാർദ്രധാവനാ ജാലം ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷ ഗീതകം സാഗരമായ്‌ ഉദയരഥങ്ങൾ തേടി വീണ്ടും മരതകരാഗ സീമയിൽ സ്വർണപ്പറവ പാറി നിറ മേഘച്ചോലയിൽ വർണകൊടികളാടി കതിരോലകൈകളിൽ ആകാശഗോപുരം പൊന്മണി മേടയാ

Akashamake Kanimalar ആകാശമാകേ കണിമലർ

ചിത്രം: നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ സംവിധാനം : പി  പദ്മരാജൻ സംഗീതം: ജോൺസൻ വരികൾ: ഒ എൻ വി കുറുപ്പ് പാടിയത് : കെജെ യേശുദാസ് ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ...  വയലിന് പുതുമഴയായി  വാ കതിരാടകളായി വയനകൾ കദളികൾ ചാർത്തും കുളിരായി വാ... ഇളവേൽകുവാൻ  ഒരു പൂംകുടിൽ നറു മുന്തിരി തളിർ പന്തലും ഒരു വെൺപട്ടു നൂലിഴയിൽ മുത്തായി വരൂ.. ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ.. പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായി പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ മലർവാകതൻ നിറതാലവും അതിലായിരം കുളിർ ജ്വാലയും വരവേൽകയാണിതിലേ ആരോമലേ ആകാശമാകെ കണിമലർ കതിരുമായി പുലരി പോൽ വരൂ പുതു മണ്ണിനു പൂവിടാൻ കൊതിയായി നീ വരൂ ആകാശമാകേ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ... ലാ... ലാ... ല... ലാ... ലാ... 

Allimalar kavil pooram kanan അല്ലിമലർകാവിൽ പൂരം കാണാൻ

ചിത്രം: മിഥുനം, സംവിധാനം: പ്രിയദർശൻ സംഗീതം: എംജി രാധാകൃഷ്ണൻ വരികൾ: ഒ  എൻ വി  കുറുപ്പ് പാടിയത്: എംജി ശ്രീകുമാർ അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നിലാവിൽ.. ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമൊരോർമ്മയായ് മരുഭൂവിലുണ്ടോ മധുമാസ തീർഥ്തം അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ ഒരുകാറ്റിൽ അലയുന്ന ഹൃദയാർദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ പിന്നെയും ചിരിക്കുന്നു പൂവുകൾ മണ്ണിലെ വസന്തത്തിൻ ദൂതികൾ ഋതുശോഭയാകെ ഒരുകുഞ്ഞു പൂവിൽ  അല്ലിമലർകാവിൽ പൂരം കാണാൻ അന്നു നമ്മൾ പോയി രാവിൽ നിലാവിൽ ദൂരെ ഒരാൽമര ചോട്ടിലിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തു അതിൽ നാം ഒന്നായ് ആടിപ്പാടി അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൽ നി